ഹഫ്സ അബ്ദുസ്സലാം, സഹ്ല നൗഷാദ്, ഫർഹ ഹരീഷ്
Posted On
date_range Updated On
date_range സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് തനിമയുടെ ആദരം
ദമ്മാം: സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ തനിമ സാംസ്കാരിക വേദി ദമ്മാം ഘടകം ആദരിച്ചു. പത്താം തരം പരീക്ഷയിൽ ദമ്മാം ഇന്ത്യൻ സ്കൂളിൽ ഒന്നാമതെത്തിയ ഹഫ്സ അബ്ദുസ്സലാം, ഉന്നത വിജയം നേടിയ സഹ് ല നൗഷാദ്, 12ാം തരം പരീക്ഷയിൽ ഉന്നതവിജയം നേടിയ ഫർഹ ഹരീഷ് ഹാരിഷ് മോൻ റിയാസ് എന്നിവരെയാണ് ആദരിച്ചത്. ചടങ്ങിൽ തനിമ ദമ്മാം ഘടകം പ്രസിഡന്റ് മുഹമ്മദ് സിനാൻ അനുമോദന പ്രഭാഷണം നടത്തി. തനിമ കേന്ദ്ര സമിതി അംഗം കെ.എം. ബഷീർ, പ്രൊവിൻസ് പ്രസിഡന്റ് അൻവർ കെ ഷാഫി എന്നിവർ സംബന്ധിച്ചു. അർഷദ് അലി സ്വാഗതവും ഷമീർ ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.