ജിദ്ദ: നാലു പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജിദ്ദ കൗൺസിൽ സജീവ അംഗങ്ങളായ മാത്യു വർഗീസിനും പത്നി ക്ലാരമ്മ മാത്യുവിനും സംഘടന യാത്രയയപ്പ് നൽകി. ജിദ്ദ സാംസ്കാരിക വേദികളിലെ ഗാനാലാപനം കൊണ്ട് നിറസാന്നിധ്യമായ മാത്യു വർഗീസും പത്നിയും ഡബ്ല്യു.എം.എഫിന്റെ കഴിഞ്ഞകാല പ്രവ൪ത്തനങ്ങളിൽ കലാ മികവ്കൊണ്ട് വളരെയധികം സംഭാവനകൾ നൽകിയിട്ടുള്ളവരായിരുന്നുവെന്നും യാത്രയയപ്പ് യോഗം വിലയിരുത്തി.
സംഘടന പ്രവ൪ത്തന പഥത്തിൽ ഇരുവരുടെയും സാന്നിധ്യം സംഘടനക്ക് നഷ്ടപ്പെടുമെങ്കിലും പ്രവാസത്തിൽ നിന്നുള്ള വിവിധ കാലഘട്ടത്തിലും സാഹചര്യത്തിലുമുള്ള ഏവരുടേയും തിരിച്ചു പോക്ക് അനിവാര്യമാണെന്നും ഇരുവരുടേയും ശിഷ്ടജീവിതം സന്തോഷകരമാകട്ടെയെന്നും യാത്രാ മംഗളങ്ങൾ നേർന്നുകൊണ്ട് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ഷാനവാസ് വണ്ടൂർ, ജോയന്റ് സെക്രട്ടറി ശ്രീജിത്ത് കണ്ണൂർ, ഖജാൻജി സജി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് മോഹൻ ബാലൻ, നിർവാഹക സമിതി അംഗങ്ങളായ വർഗീസ് ഡാനിയൽ, ബാജി നെൽപുരയിൽ, വിവേക് പിള്ള, ഷിബു ചാലക്കുടി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.