നാട്ടിലേക്ക് മടങ്ങുന്ന ജിമ്മി പോൾസനും കുടുംബത്തിനും ഡേവിഡ് ലൂക്ക് ആദരഫലകം നൽകുന്നു
ജിമ്മി പോൾസനും കുടുംബത്തിനും യാത്രയയപ്പ്
റിയാദ്: 22 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പാലാ എക്സ്പാട്രിയേറ്റ് ഗ്രൂപ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജിമ്മി പോൾസനും കുടുംബത്തിനും യാത്രയയപ്പ് നൽകി. ചെയർമാൻ ഡേവിഡ് ലൂക്ക് അധ്യക്ഷത വഹിച്ചു. യോഗത്തിൽ അദ്ദേഹത്തോടൊപ്പം പ്രസിഡൻറ് ജെറി ജോസഫും ചേർന്ന് ആദരഫലകം സമ്മാനിച്ചു.
സെക്രട്ടറി രാജേന്ദ്രൻ പാലാ പൊന്നാട അണിയിച്ചു. ചെയർമാൻ ഡേവിഡ് ലൂക്ക്, ജെറി ജോസഫ്, രാജേന്ദ്രൻ, ഭാരവാഹികളായ ജോസ് അന്ത്യാളം, ബാബു നായർ, ബോണി ജോയ്, സാബു പാലക്കീൽ, കുര്യാച്ചൻ കുടക്കച്ചിറ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഡയാന ബോണി, നിഷ സാബു, ജിം, ചാക്കോച്ചൻ, നൗഷാദ്, ലിൻറൺ ജോസഫ്, ജോൺസ് കുര്യാക്കോസ്, ലിൻസി ജോൺസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.