ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിഭൂതി നാഥ് പാണ്ഡേക്ക് പ്രവാസിസമൂഹം
യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: സൗദി അറേബ്യയിലെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി മടങ്ങുന്ന റിയാദിലെ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ സെക്കൻഡ് സെക്രട്ടറി ബിഭൂതി നാഥ് പാണ്ഡേക്ക് പ്രവാസി സമൂഹം യാത്രയയപ്പ് നൽകി. ഇന്ത്യൻ വളൻറിയർ ആൻഡ് സ്റ്റിയറിങ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ സൈഗാം ഖാൻ അധ്യക്ഷത വഹിച്ചു. സലീം മാഹി ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് ഷബീർ ഖിറാഅത്ത് നിർവഹിച്ചു.
എംബസി ഇൻഫർമേഷൻ സെക്കൻഡ് സെക്രട്ടറി മോയിൻ അക്തർ, ശിഹാബ് കൊട്ടുകാട്, ഗുലാം ഖാൻ, സന്തോഷ് ഷെട്ടി, ദീപക്, അഹദ് സിദ്ദീഖി, സിദ്ദീഖ് തുവ്വൂർ, അഷ്റഫ്, നിഹ്മത്തുല്ല, സനൂപ് പയ്യന്നൂർ, വാസി ഹൈദർ, അൻവർ ഖുർഷിദ്, വെറ്റിവേൽ, ജമാൽ സേട്ട്, ഷാജഹാൻ, കനക ലാൽ, ഡോ. അഷ്റഫ്, അബ്ദുൽ ജബ്ബാർ, കെ.എൻ. വാസിഫ്, സഅദ് റഹ്മാൻ, സൽമാൻ ഖാലിദ്, മുസമ്മിൽ, ബാബുജി, ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.