ജി.കെ.പി.എ ഖമീസ് മുശൈത്തിൽ സംഘടിപ്പിച്ച ഏകദിന ഫുട്ബാൾ മത്സരത്തിൽ വിജയികളായ ഫാൽക്കൻ എഫ്.സി ടീം ട്രോഫിയുമായി

ജി.കെ.പി.എ ഖമീസ് മുശൈത്ത് ഏകദിന ഫുട്ബാൾ മത്സരത്തിൽ ഫാൽക്കൻ എഫ്.സി ജേതാക്കൾ

ഖമീസ് മുശൈത്ത്: ജി.കെ.പി.എ ഖമീസ് മുശൈത്തിൽ സംഘടിപ്പിച്ച ഏകദിന ഫുട്ബാൾ മത്സരത്തിൽ ഖമീസ് മുശൈത്ത് ഫാൽക്കൻ എഫ്.സി ജേതാക്കാളായി. വിജയികൾക്ക് മൈ കെയർ ആശുപത്രി നൽകിയ ട്രോഫിയും മുട്ടനാടും 5001 റിയാൽ സമ്മാനം നൽകി. റണ്ണർ അപ്പായ ഫിഫ എഫ്.സി ടീമിന് സതേൺ മാർബിൾസ് ട്രോഫിയും പത്ത് നാടൻകോഴികളെയും 3001 റിയാലും സമ്മാനം നൽകി.

മൊട്രോ സ്പോട്സ്, വെബ് വേൾഡ്, ഒയാസിസ് അസീർ, ഫാൽക്കൻ എഫ്.സി, അസീർ ഫുഡ് ആൻഡ് ടൂറിസം, ഫിഫ എഫ്.സി, ലയോൺ എഫ്.സി, ഫോർ സ്റ്റാർ എഫ്.സി എന്നീ എട്ടു ടീമുകളിൽ മെട്രോ, ഫാൽക്കൻ, ഫിഫ, ഫോർ സ്റ്റാർ എന്നീ ടീമുകൾ സെമിയിൽ ഏറ്റ്മുട്ടി. ഫൈനലിൽ ഫാൽക്കൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫിഫയെ തോൽപ്പിക്കുകയായിരുന്നു. മികച്ച കളിക്കാരൻ റഫീഖ് അലി (ഇത്താപ്പു), മികച്ച ഗോളി ഷറഫുദ്ധീൻ എന്നിവരെ തെരഞെടുത്തു.

വിജയികൾക്ക് സത്താർ ഒലിപ്പുഴ, ജമീൽ എന്നിവർ സമ്മാനം നൽകി. ദിയാഫ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻറിന്റെ ഉദ്ഘാടനം കിങ് ഖാലിദ് യൂനിവേഴ്സ്റ്റി പ്രൊഫസർ ഡോ. അബ്ദുൽ ഖാദർ നിർവഹിച്ചു. മുഹമ്മദ് പൂവത്താണി സ്വാഗതവും അനീസ് കുറ്റ്യാടി നന്ദിയും പറഞ്ഞു. സമദ് മാനന്തവാടി, മനാഫ് പരപ്പിൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സാമൂഹിക പ്രവർത്തകനായ സത്താർ ഒലിപ്പുഴയെ ഡോ. ബിനുകുമാർ ആദരിച്ചു.

Tags:    
News Summary - Falcon FC wins GKPA Khamis Mushait One Day Football Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.