ജിദ്ദ: പാർസലുകളെത്തിക്കാൻ ഫാൽക്കണുകൾ വരുന്നു. വസ്ത്ര മേലഖയിൽ വിഗദ്ധരായ ഇ മാർക്കറ്റിങ് കമ്പനിയാണ് അടുത്ത തിങ്കളാഴ്ച മുതൽ ഫാൽക്കണുകളെ ഉപയോഗിച്ച് പാർസലുകൾ എത്തിക്കാനുള്ള ശ്രമമാരംഭിക്കുന്നത്.
50 ഫാൽക്കണുകളെ ഇത ിനായി പരിശീലിപ്പിച്ചതായി കമ്പനിയെ ഉദ്ധരിച്ച് പ്രദേശിക ഒാൺലൈൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. മണിക്കൂറിൽ 390 കിലോ മീറ്റർ വേഗത്തിൽ പറക്കാൻ കഴിയും. മൂന്ന് മണിക്കൂറിനുള്ളിൽ പാർസലുകൾ ഉപഭോക്താക്കൾക്ക് പാർസൽ എത്തിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. 500 ഗ്രാം തൂക്കമുള്ള പാർസലുകളായിരിക്കും എത്തിക്കുക. സൗദിക്കു പുറമെ യു.എ.ഇയിലും ഫാൽക്കൺ സേവനം ആരംഭിക്കും. പ്രത്യേക പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരിക്കും സർവീസ്. മൂന്ന് മാസത്തിനുള്ളിൽ ഫാൽക്കണുകളുടെ എണ്ണം കൂട്ടുമെന്ന് കമ്പനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.