Posted On
date_range Updated On
date_range ഹൃദയാഘാതം; എറണാകുളം സ്വദേശി ജിസാനിൽ നിര്യാതനായി
ജിസാൻ: ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി ജിസാനിൽ നിര്യാതനായി. ജിസാൻ ഈദാബിയിൽ ജോലി ചെയ്യുന്ന എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ പാലത്തുരുത് സ്വദേശി അബ്ദുറഹ്‌മാന്റേയും സുഹറയുടെയും മകൻ മുഹമ്മദ് റാഫി നജാർക്കൽ (56) ആണ് മരിച്ചത്.
ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ജിസാൻ ഈദാബിയിൽ ഖബറടക്കും. മരുമകൻ നിസാറും ഈദാബി ഏരിയ കെ.എം.സി.സി കമ്മിറ്റി അംഗങ്ങളും നിയമ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.