റിയാദിലെ അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂൾ അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണ പരിപാടി
Posted On
date_range Updated On
date_range അൽ യാസ്മിൻ സ്കൂളിൽ പരിസ്ഥിതി ദിനാചരണം
റിയാദ്: അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂളിൽ അന്താരാഷ്ട്ര പരിസ്ഥിതി ദിനം വിവിധ കലാപരിപാടികളോടെ ആചരിച്ചു. പ്രകൃതിയെ കുറിച്ചുള്ള ബോധവത്കരണത്തിനായി നടത്തിയ ആകർഷകമായ കർമപദ്ധതികൾ വിദ്യാർഥികൾക്ക് നവ്യാനുഭവമായി. തൈനടൽ, ഉദ്യാന പരിപാലനം, പ്രസംഗം, ഗാനങ്ങൾ, ഫാഷൻ ഷോ, ചിത്രരചന തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളുമുണ്ടായി.
കെ.ജി, പ്രൈമറി, ഗേൾസ്, ബോയ്സ് എന്നീ വിഭാഗത്തിലെ എല്ലാ അധ്യാപകരും കുട്ടികളും പങ്കെടുത്തു. സ്കൂൾ കോംപ്ലക്സ് മാനേജർ അബ്ദുൽ ഇലാഹ് അൽ മുഈന നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.