റിയാദ്: യാര ഇൻറർനാഷനൽ സ്കൂളിൽ മതപഠനത്തിന് കൂടുതൽ അവസരമൊരുക്കിയതായി സംഘാടകർ അറിയിച്ചു. വേനൽക്കാല അവധി കഴിഞ്ഞ് സെപ്തംബറിൽ സ്കൂൾ ആരംഭിക്കുമ്പോഴാണ് ഇസ്ലാമിക് സ്റ്റഡീസ് കോഴ്സ് ആരംഭിക്കുന്നത്. ശനിയാഴ്ചകളിൽ രാവിലെ എട്ട് മുതൽ ഒന്ന് വരെയാണ് ഇംഗ്ലീഷ് മീഡിയം ഇസ്ലാമിക് മദ്റസയുടെ പ്രവൃത്തി സമയം. ആവശ്യമുള്ള കുട്ടികൾക്ക് ട്രാൻസ്പോർട്ടേഷൻ സകര്യവും ലഭിക്കുന്നതാണ്.
ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട ഇംഗ്ലീഷ് മീഡിയം പാഠ്യപദ്ധതി ചെറിയ ക്ലാസുകളിലാണ് ആരംഭിക്കുന്നത്. മലയാളം, അറബി ഭാഷാപഠനത്തിന് പ്രത്യേക പാഠ്യപദ്ധതിയും ഇസ്ലാമിക മൂല്യങ്ങളും ഖുർആൻ പാരായണത്തിനും മനപാഠമാക്കാനും യാര ഇസ്ലാമിക് മദ്റസയിൽ സൗകര്യമുണ്ട്. റിയാദിലെ മറ്റു മദ്റസകളിൽനിന്ന് വ്യത്യസ്തമായി വിശാലമായ ക്ലാസ് റുമുകളും കളിസ്ഥലവും ഉൾക്കൊള്ളുന്നു.
റിയാദ് സിറ്റിയുടെ ഹൃദയഭാഗത്ത് ഖസ്റുൽ ഹുഖും മെട്രോസ്റ്റേഷന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ബൃഹത്തായ കെട്ടിട സമുച്ചയത്തിലാണ് യാര ഇംഗ്ലീഷ് മീഡിയം ഇസ്ലാമിക് മദ്റസ പ്രവർത്തിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 0509973072, 552161136, 0506985998, 0567518485 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.