റിയാദ്: സൗദിയില്‍ ആണവ നിലയം 2018 അവസാനത്തിൽ യാഥാർഥ്യമാവുമെന്ന് ഊർജ, പെട്രോളിയം, മിനറല്‍ മന്ത്രി എൻജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ഊർജ ആവശ്യത്തിന് ആണവ നിലയം നിര്‍മിക്കാനുള്ള പദ്ധതിക്ക് വിവിധ വിദേശരാജ്യങ്ങളുമായി സൗദി ഇതിനകം ധാരണ പത്രങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്. 2018 അവസാനത്തില്‍ രണ്ട് ആണവ നിലയങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ആണവനിലയം തുറക്കാന്‍ സുരക്ഷിതമായ പ്രദേശം കണ്ടത്തെിയതിന് ശേഷമാണ് പദ്ധതി നടപടികള്‍ മുന്നോട്ടു നീക്കുക. വിദേശ രാജ്യങ്ങളുമായി വൈദ്യുതി ലൈനുകള്‍ ബന്ധിപ്പിക്കാനും സൗദിക്ക് പദ്ധതിയുണ്ട്. രാജ്യത്തിെൻറ വര്‍ധിച്ചുവരുന്ന ഊർജ ആവശ്യം പരഹരിക്കാന്‍ സാധ്യമായ വഴികളെല്ലാം ആരായും. പെട്രോളിനെ മാത്രം അവലംബിച്ചുളള ഊർജ ഉല്‍പാദനം തുടരാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്ത അഞ്ച് വര്‍ഷത്തിനകം വൈദ്യുതി ഉല്‍പാദന മേഖലയില്‍ 2500 കോടി റിയാലിെൻറ പദ്ധതി നടപ്പാക്കും. 2022ല്‍ രാജ്യത്തിന് 80,000 മെഗാവാട്ട് വൈദ്യുതി ആവശ്യമായി വരും. അതിനാല്‍ ഈ രംഗത്ത് ഭീമന്‍ നിക്ഷേപവും സ്വകാര്യ മുതല്‍മുടക്കിലുള്ള പദ്ധതികളും അനിവാര്യമായിത്തീരുമെന്നും വകുപ്പുമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.