കേളി സുലൈ ഏരിയ സംഘടിപ്പിച്ച ഇ.എം.എസ്, എ.കെ.ജി അനുസ്മരണ യോഗത്തിൽ മുഖ്യ രക്ഷാധികാരി സെക്രട്ടറി
കെ.പി.എം. സാദിഖ് സംസാരിക്കുന്നു
റിയാദ്: ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളിവർഗ പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ സംഭാവന നൽകിയ ഇ.എം.എസിന്റെയും എ.കെ.ജിയുടെയും ചരമദിനം കേളി കലാസാംസ്കാരികവേദി സമുചിതമായി ആചരിച്ചു. സുലൈ ഏരിയഘടകം സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ രക്ഷാധികാരി അംഗം കൃഷ്ണൻകുട്ടി ആമുഖപ്രഭാഷണം നടത്തി. ഏരിയ രക്ഷാധികാരി കൺവീനർ അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അംഗം ബലരാമൻ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ടി.ആർ. സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി.
മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേന്ദ്ര സെക്രട്ടേറിയറ്റ് മെംബർ കാഹിം ചേളാരി, സുലൈ രക്ഷാധികാരി അംഗങ്ങളായ സുനിൽ, ഇസ്ഹാഖ്, ഏരിയ കമ്മിറ്റി ഭാരവാഹികളായ ഗോപിനാഥ്, ഷറഫുദ്ദീൻ, നവാസ്, ഇസ്മാഈൽ, റീജേഷ് രയരോത്ത്, അയൂബ് ഖാൻ, സത്യപ്രമോദ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഹാഷിം കുന്നുതറ സ്വാഗതവും പ്രസിഡൻറ് ജോർജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.