ത്വാഇഫ്: ശുചീകരണ തൊഴിലാളികൾക്ക് വിനോദ ദിനമൊരുക്കി ത്വാഇഫ് മുനിസിപ്പാലിറ്റി മാതൃകയായി. അൽഹയ്യ് ക്ലബും സന്നദ്ധ സേവന അസോസിയേഷനുമായി സഹകരിച്ചാണ് വിനോദ ദിനമൊരുക്കിയത്. പരിപാടിയിൽ ത്വാഇഫ് മേയർ എൻജിനീയർ മുഹമ്മദ് ബിൻ ഹമീൽ സന്നിഹിതനായിരുന്നു. മുനിസിപ്പാലിറ്റിക്ക് കീഴിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കുകയും അവരുടെ സേവനങ്ങൾക്ക് നന്ദി പറയുകയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സംഘമായി തിരിച്ചു വിവിധ മത്സര പരിപാടികളും അരങ്ങേറി. തൊഴിലാളികൾക്ക് മേയർ ഉപഹാരങ്ങൾ നൽകുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.