വൈദ്യുതാഘാതമേറ്റ ചിതറ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം കടയ് ക്കൽ ചിതറ വളവുപച്ച മഹാദേവര്‍ കുന്ന് സ്വദേശി പ്ലാവിള വീട്ടില്‍ ഹുസൈനാണ് (48) മരിച്ചത്. റിയാദിൽ നിന്ന് 200 കിലോമീറ്ററകലെ മജ്മഅയിൽ സ്പോൺസറുടെ വീട്ടിൽ പെയിൻറിങ് ജോലിക്കിടെയാണ് വൈദ്യുതാഘാതമേറ്റത്.

മൂന്നുദിവസം മുമ്പായിരുന്നു സംഭവം. തുടർന്ന് റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ജാസിയ. മക്കള്‍: ഷഫിന്‍ ഷാ, മുഹമ്മദ് ഷാ, ഷെഫിന ഫാത്തിമ.

റിയാദിൽ ഖബറടക്കത്തിന് സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ രംഗത്തുണ്ട്.

Tags:    
News Summary - electricity shock; man from chithara died in riyadh -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.