ശവ്വാൽ മാസപ്പിറവി കണ്ടില്ല; സൗദിയിൽ പെരുന്നാൾ ഞായറാഴ്​ച

ജിദ്ദ: സൗദി അറേബ്യയിലെവിടെയും വെള്ളിയാഴ്​ച ശവ്വാൽ മാസപിറവി ദർശിക്കാത്തതിനാൽ ശനിയാഴ്​ച റമദാൻ 30 പൂർത്തിയാക്കി ഞായറാഴ്​ച ഇൗദുൽ ഫിത്വറായിരിക്കുമെന്ന്​ സൗദി സുപ്രീംകോടതി അറിയിച്ചു. വെള്ളിയാഴ്​ച ശവ്വാൽ മാസപിറവി നിരീക്ഷിക്കാൻ രാജ്യത്തെ ജനങ്ങളോട്​ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടർന്ന്​ ഹുത്ത സുദൈറിലെ മജ്​മഅ യൂനിവേഴ്​സിറ്റിക്ക്​ കീഴിലെ കേന്ദ്രത്തിലുൾപ്പെടെ വിവിധ ഭാഗങ്ങളിൽ മാസപിറവി നിരീക്ഷണം നടത്തിയിരു​ന്നു​വെങ്കിലും ഒരിടത്തും  മാസപിറവി കാണാൻ കഴിഞ്ഞിരുന്നില്ല. 

Tags:    
News Summary - eidul fitr -saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.