??????? ?????? ??????????? ??????? ??????? ??????????????? ???????

നവീന അറിവുകളുടെ വിളംബരമായി ഇന്ത്യൻ സ്​കൂൾ വിദ്യാഭ്യാസ പ്രദർശന മേള

ദമ്മാം: ഇന്ത്യൻ സ്​കൂൾ സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രദർശന മേള പുത്തൻ അറിവുകളുടെയും വിവിധ വിജ്ഞാന ശാഖകളുടെ ക്രിയാത്മകമായ പ്രായോഗിക പരീക്ഷണങ്ങളുടെയും വേദിയായി. കിഴക്കൻ പ്രവിശ്യ ഫോറിൻ എഡ്യൂക്കേഷൻ അസി.ഡയറക്ടർ ഹുസൈൻ മഖ്‌ബൂൽ വിദ്യാഭ്യാസ മേള ഉദ്ഘാടനം ചെയ്‌തു. 
ബദർ അൽറബീ ഹോസ്‌പിറ്റൽ മാനേജിങ് ഡയറക്‌ടർ അഹ്‌മദ്‌ പുളിക്കൽ മുഖ്യാതിഥിയായിരുന്നു.  നാലുവശങ്ങളിൽ നിന്നും കാണാവുന്ന തരത്തിൽ ക്രമീകരിച്ച ത്രീഡി (ത്രിമാന) ഹോളോ ഗ്രാം, ​അനിമേഷൻ ചിത്രങ്ങളുടെ രീതിശാസ്​ത്രം, സ്​മാർട്ട്​ വില്ലേജ്​, എയർ ആംബുലൻസ്​, റോബോട്ട്​, ഹൈഡ്രോളിക്​ ബ്രിഡ്​ജ്​, ഏഴ്​ ഡി സിനിമ, റഡാർ, മരുഭൂമിയിലെ കൃഷി എന്നിവയാണ്​ മേളയിലെ മുഖ്യ ആകർഷകയിനങ്ങൾ. 

പതിറ്റാണ്ടുകൾ പഴക്കമുള്ള സൗദിയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ, സാംസ്​കാരിക ബന്ധ​ം വിളിച്ചോതുന്ന സ്​റ്റാൾ ശ്രദ്ധേയമായി. 900 ഓളം വിദ്യാർഥികൾ അണിനിരന്ന മേളയിൽ 300 ലേറെ വൈവിധ്യമാർന്ന പ്രൊജക്​റ്റുകളും ഉപകരണങ്ങളും വസ്‌തുക്കളുമാണ് പ്രദർശനത്തിന് സജ്ജമാക്കിയിരുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിലെ വിജ്ഞാനപ്രദമായ വിവരങ്ങൾ ഉൾകൊള്ളുന്ന പവലിയൻ ഭാഷാപ്രേമികൾക്കായി ഒരുക്കിയിരുന്നു.
മാനേജിങ് കമ്മിറ്റി ചെയർമാൻ ഡോ. സയ്യിദ്​ സൈനുൽ ആബിദീൻ, സ്​കൂൾ പ്രിൻസിപ്പൽ ഡോ.മുഹമ്മദ്​ ശാഫി എന്നിവർ സംസാരിച്ചു. മാനേജിങ്​ കമ്മിറ്റിയംഗങ്ങൾ, അധ്യാപക, അനധ്യാപക ജീവനക്കാർ, കിഴക്കൻ പ്രവിശ്യയിലെ വിദ്യാഭ്യാസ സാംസ്​ക്കാരിക മേഖലയിലെ പ്രമുഖർ എന്നിവർ സംബന്ധിച്ചു. ഹെഡ്​മാസ്​റ്റർമാരായ ലോറൻസ്​ വർഗീസ്​, മുഹമ്മദ്​ ഇസ്​മായിൽ എന്നിവർ നേതൃത്വം നൽകി.​ 

Tags:    
News Summary - education programme saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.