എഡ്യുകഫെക്ക്​ ‘കരീം ടാക്​സി’യുടെ ഒാഫർ

മേള നഗരിയിലേക്കും തിരിച്ചും യാത്രാക്കൂലിയിൽ​ 30 ശതമാനം ഡിസ്​കൗണ്ട്​
റിയാദ്​: ഗൾഫ്​ മാധ്യമം ഒരുക്കുന്ന വിദ് യാഭ്യാസ, കരിയർ മേളയായ ‘എഡ്യുകഫെ’ക്ക്​ ബഹുരാഷ്​ട്ര ഒാൺലൈൻ ടാക്​സി കമ്പനിയായ ‘കരീ’മി​​​െൻറ ഒാഫർ. ശനി, ഞായർ ദിവസങ്ങളിൽ റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ ബോയ്​സ്​ സ്​കൂളിൽ നടക്കുന്ന മേളയിൽ പ​െങ്കടുക്കാൻ പോകുന്നവർക്കും മടങ്ങുന്നവർക്കും യാത്രാക്കൂലിയിൽ പ്രത്യേക ഇളവ്​ പ്രഖ്യാപിച്ചു. കരീം ടാക്​സി ഒാൺലൈനിൽ ബുക്ക്​ ചെയ്യു​േമ്പാൾ ‘EDUCAFE’ എന്ന്​ ​പ്രമോ കോഡ്​ കൂടി ടൈപ്പ്​ ചെയ്യുന്നവർക്കാണ്​ യാത്രാക്കൂലിയുടെ 30 ശതമാനം ഇളവ്​ ലഭിക്കുക. മേളയിലേക്ക്​ പോകു​േമ്പാൾ മാത്രമല്ല അവിടെ നിന്ന് മടങ്ങു​േമ്പാഴും ടാക്​സി വിളിക്കു​േമ്പാൾ ഇൗ ആനുകൂല്യം കിട്ടും. ബുക്ക്​ ചെയ്യു​േമ്പാൾ തന്നെ കരീം ടാക്​സി ആപ്പിൽ ‘EDUCAFE’ എന്ന പ്രമോ കോഡ്​ ടൈപ്പ്​ ചെയ്യാൻ മറക്കരുത്​.

Tags:    
News Summary - edu cafe-Saudi, Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.