????????? ?????????? ????????? ???????????????????????

രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ ശക്​തമായ പൊടിക്കാറ്റ്

ദമ്മാം/റിയാദ്​: രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ്​ വീശി. റിയാദ്​ നഗരം ഉൾപ്പെടുന്ന മധ്യപ്രവിശ്യയിലും കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലുമാണ്​ ശനിയാഴ്​ച രാവിലെ മുതലേ പൊടിക്കാറ്റ് അടിച്ചത്​​. നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും വീശിയടിച്ച പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കി. വ്യാഴാഴ്​ച ഹഫറുൽ ബാത്വിൻ, വടക്കൻ മേഖലകൾ എന്നിവിടങ്ങളിൽ നിന്നാരംഭിച്ച പൊടിക്കാറ്റ്​ വെള്ളിയാഴ്​ചയോടെയാണ്​ റിയാദ്​, ദമ്മാം ഭാഗങ്ങളിൽ​ ശക്​തി ​പ്രാപിച്ചത്​. ദൂരക്കാഴ്​ച തടസ്സപ്പെട്ട്​ നിരവധി വാഹനാപകടങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. പൊടിക്കാറ്റ് പുറം തൊഴിൽ ചെയ്യുന്നവരെയും യാത്രക്കാരെയുമാണ് ഏറെ വലച്ചത്. റിയാദ്​ നഗരം, ദമ്മാം, ജുബൈൽ, അൽഖോബാർ തുടങ്ങി ഇൗ മേഖലയിലെ ഏതാണ്ട്​ എല്ലാ ഭാഗങ്ങളെയും പൊടിപടലങ്ങൾ പൊതിഞ്ഞു. 
ചിലയിടങ്ങളിൽ ജോലി ഭാഗികമായി നിർത്തിവെച്ചു.

നിർമാണ മേഖലയിലും വ്യവസായ പ്രദേശത്തുമാണ് പൊടിക്കാറ്റ് ജോലി തടസപ്പെടുത്തിയത്. കാഴ്ചയുടെ ദൂരപരിധി വളരെ കുറവായതിനാൽ വാഹനങ്ങൾ വേഗത നിയന്ത്രിച്ചാണ് സഞ്ചരിച്ചത്. തുറമുഖങ്ങളിലെയും വ്യവസായ മേഖലയിലെയും ചരക്കു നീക്കം മന്ദഗതിയിലായിരുന്നു. മേഖലയില്‍ കാറ്റുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പും സിവില്‍ ഡിഫന്‍സും മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രാഫിക്, സിവില്‍ ഡിഫന്‍സ്, റെഡ്ക്രസൻറ്​, ആരോഗ്യ വകുപ്പ്​ എന്നിവ ജാഗ്രത പുലർത്തുകയും ആവശ്യമായ മുന്‍കരുതലെടുക്കുകയും ചെയ്​തിട്ടുണ്ട്​. വരും ദിവസങ്ങളിലും പൊടിക്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം വ്യക്​തമാക്കി.

Tags:    
News Summary - Dusty-saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.