റിയാദ്: ദുരിതാശ്വാസ പ്രവൃത്തികളിൽ സൗദി അറേബ്യ ആഗോളതലത്തിൽ ഏഴാം സ്ഥാനത്ത്. കെ.എസ് റിലീഫ് മേധാവി ഡോ. അബ്ദുല്ല അൽറബീഹാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ദരിതബാധിതരെ സഹായിക്കാൻ സൗദി രൂപം കൊടുത്ത ഏജൻസിയാണ് കെ.എസ് റിലീഫ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ. അത്യാധുനിക സാേങ്കതിക സൗകര്യങ്ങളോടെയാണ് ഇത് പ്രവർത്തിക്കുന്നത്.
പാരീസിൽ ഒാർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഒാപറേഷൻ ആൻഡ് ഡവലപ്മെൻറ് (ഒ.ഇ.സി.ഡി) ആസ്ഥാനത്ത് നടന്ന ഒരു സെമിനാറിൽ സംസാരിക്കുന്നതിനിടെയാണ് ഡോ. റബീഹ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1996നും 2018നുമിടയിൽ സൗദി അറേബ്യ ദുരിതബാധിതരെ സഹായിക്കാൻ ചെലവഴിച്ചത് 84.7 ശതകോടി ഡോളറാണ്. രാജ്യത്തിെൻറ ആകെ ദേശീയ വരുമാനത്തിെൻറ 1.9 ശതമാനമാണിത്. ഇൗ ആവശ്യത്തിന് െഎക്യരാഷ്ട്ര സഭ നിർദേശിക്കുന്നതിെനക്കാൾ (0.7ശതമാനം) ഇരട്ടിയലധികമാണ് ദേശീയ വരുമാനത്തിൽ നിന്ന് ലോക സഹായത്തിനുവേണ്ടി സൗദി നീക്കിവെക്കുന്നത്. ഇൗ കാലത്തിനിടയിൽ 561,911 യമനി, 262,573 സിറിയൻ, 249,000 ലേറെ റോഹിങ്ക്യൻ അഭയാർഥികൾക്ക് അഭയമരുളി. 40 രാജ്യങ്ങൾക്കും 124 പ്രാദേശിക, രാജ്യാന്തര ജീവകാരുണ്യ സംഘടനകൾക്കും യു.എൻ ഏജൻസികൾക്കും വേണ്ടി 457 ദുരിതാശ്വാസ പദ്ധതികൾ 1.9 ശതകോടി ഡോളർ ചെലവിൽ നടപ്പാക്കി. കുട്ടികളുടെ സംരക്ഷണത്തിന് 2015 വരെ 171 പദ്ധതികൾ നടപ്പാക്കി.
71,584 കുട്ടികളെയാണ് 504,962 ദശലക്ഷം ഡോളറിൽ സംരക്ഷിച്ചത്. ഇതിൽ 59 ശതമാനവും കുട്ടികൾക്ക് ഭക്ഷണമെത്തിക്കാനാണ്. 14 ശതമാനം അവരുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനും 27 ശതമാനം ആരോഗ്യ പരിപാലനത്തിനും ശുചിത്വ പാലനത്തിനും. ഇൗ പദ്ധതികളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നിരന്തരം നിരീക്ഷിക്കാൻ നൂതന സാേങ്കതിക സംവിധാനവും കെ.എസ് റിലീഫ് വികസിപ്പിച്ചിട്ടുണ്ട്. നിലവിൽ സൗദി നടപ്പാക്കിയ ദുരിതാശ്വാസ പദ്ധതികളുടെ എണ്ണം 1,297 ആയി. 33.39 ശതകോടി ഡോളറാണ് ഇൗ പദ്ധതികൾക്ക് വേണ്ടി ചെലവഴിക്കുന്നത്. ഏഷ്യ (9.98 ശതകോടി ഡോളർ), ആഫ്രിക്ക (9.98 ശതകോടി), യൂറോപ്പ് (379 ദശലക്ഷം), വടക്കേ അമേരിക്ക (376 ദശലക്ഷം), യൂറോപ്പിനും മധ്യേഷ്യക്കും (170 ദശലക്ഷം) എന്നിങ്ങനെയാണ് വിവിധ വൻകരകളിലെ പദ്ധതികൾക്ക് വേണ്ടി പകുത്തുനൽകിയിരിക്കുന്നത്. രാജ്യം തിരിച്ചുള്ള കണക്ക് യമൻ (338 പദ്ധതികൾ 13.412 ശതകോടി ചെലവിൽ), സിറിയ (209 ^ 2.764), ഇൗജിപ്റ്റ് (21 ^ 1.949), മൗറിത്താനിയ (15 ^ 1.269), നൈജീരിയ (7 ^ 1.230).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.