ഡ്രോൺ റേസിങ്​ ലീഗ്​ സൗദിയി​ൽ

റിയാദ്​: ഡ്രോൺ റേസിങ്​ ചാമ്പ്യൻഷിപ്പ്​ സൗദിയിലേക്ക്​ വരുന്നു. ഇതാദ്യമായാണ്​ സൗദി അറേബ്യയിൽ പ്രൊഫഷനൽ ഡ്രോൺ റേസിങ്​ മത്സരം നടക്കുന്നത്​. ഏഴാമത്​ അലയൻസ്​ വേൾഡ്​ ചാമ്പ്യൻഷിപ്പ്​ 2018 സെപ്​റ്റംബറിലായിരിക്കും നടക്കുക. എട്ടു പൈലറ്റുമാരാണ്​ ഫൈനലിൽ മാറ്റുരക്കുക. സംഘാടകരായ ഡി.ആർ.എൽ അലയൻസ്​ ഇതുസംബന്ധിച്ച്​ സൗദി അറേബ്യയുടെ ജനറൽ സ്​പോർട്​സ്​ അതോറിറ്റിയുമായി ചർച്ച നടത്തിക്കഴിഞ്ഞു. അറബ്​ മേഖലയുടെ ഇഷ്​ട വിനോദമായി അതിവേഗം മാറുകയാണ്​ ഡ്രോൺ പറത്തൽ. ഇൗ വർഷം ലണ്ടനിലെ അലക്​സാൻഡ്രിയ പാലസിലാണ്​ ഫൈനൽ നടന്നത്​.
Tags:    
News Summary - drone racing-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.