Posted On
date_range Updated On
date_range വിദേശി വനിതകൾക്ക് ഇന്ന് മുതൽ സൗദി ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാം
റിയാദ്: സൗദിയിൽ തിങ്കളാഴ്ച മുതൽ വിദേശി വനിതകൾക്കും സൗദി ലൈസൻസിന് അേപക്ഷിക്കാം. www.sdlp.sa എന്ന സൗദി ഡ്രൈവിങ് ലൈസൻസ് പോർട്ടൽ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത് എന്ന് അധികൃതർ അറിയിച്ചു . ഇതിൽ രജിസ്റ്റർ ചെയ്ത് പുതിയ ലൈസൻസ് എടുക്കുന്നതിനുള്ള അപ്പോയിൻറ്മെൻറ് തെരഞ്ഞെടുക്കാം.
സ്വദേശി വനിതകൾക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് എടുത്ത ലൈസൻസിന് പകരം സൗദി ലൈസൻസ് നേടുന്നതിനും ഇൗ പോർടൽ വഴിയാണ് രജിസ്ട്രേഷൻ. ജൂൺ 24 മുതൽ സൗദിയിൽ വനിതകൾക്ക് ഡ്രൈവിങ് അനുവദിച്ചുള്ള നിയമം പ്രാബല്യത്തിലാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.