റിയാദ്: ബത്ഹയിലെ അൽ റയാൻ പോളിക്ലിനിക്കിലെ ഇന്റേണൽ മെഡിസിൻ ഡോക്ടറായ തമിഴ്നാട് സ്വദേശി കാർത്തികേയൻ (52) ഹൃദയഘാതത്തെ തുടർന്ന് മരിച്ചു. റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അൽ റയാൻ ക്ലിനിക്കിലെ തന്നെ ഗൈനകോളജിസ്റ്റ് ഡോ. ആശയാണ് ഭാര്യ.
ഇരുവരും നേരത്തെ ജിദ്ദ നാഷനൽ ഹോസ്പിറ്റലിലാണ് സേവനം അനുഷ്ടിച്ചിരുന്നത്. ഒരു വർഷം മുമ്പാണ് റിയാദിലേക്ക് സ്ഥലം മാറിവന്നത്. മെഡിസിന് പഠിക്കുന്ന മകളും 10ാം ക്ലാസ് വിദ്യാർഥിയായ മകനും നാട്ടിലാണ്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും. ഡോ. കാർത്തികേയന്റെ നിര്യാണത്തിൽ ജിദ്ദ നാഷനൽ ഹോസ്പിറ്റൽ അധികൃതരും സ്റ്റാഫും അതീവ ദുഃഖം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.