യാം​ബു യൂ​ത്ത​ൻ​സ് ഗ്രൂ​പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്ന് ല​ഭി​ച്ച വ​രു​മാ​നം സ​നീ​ൻ വാ​ണി​യ​മ്പ​ലം ‘ന​ന്മ യാം​ബു’ ക​ൺ​വീ​ന​ർ അ​ജോ ജോ​ർ​ജി​ന് കൈ​മാ​റു​ന്നു 

'നന്മ യാംബു' ജീവകാരുണ്യ ഫണ്ടിലേക്ക് ധനസഹായം കൈമാറി

യാംബു: യാംബുവിലെ മലയാളി യുവാക്കളുടെ കൂട്ടായ്മയായ 'യൂത്തൻസ് ഗ്രൂപ്' സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്‍റിൽനിന്ന് ലഭിച്ച വരുമാനം യാംബു മലയാളി അസോസിയേഷന്‍റെ (വൈ.എം.എ) ജീവകാരുണ്യ ഫണ്ടിലേക്ക് സംഭാവനയായി നൽകി.

പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ചായിരുന്നു എട്ട് ടീമുകൾ പങ്കെടുത്ത ഏകദിന ഫുട്ബാൾ മത്സരം യാംബു 'യൂറോപ്പ് ഗ്രൗണ്ടി'ൽ സംഘടിപ്പിച്ചത്. വൃക്ക, അർബുദ ബാധിതരെ സഹായിക്കുന്നതിനുള്ള വൈ.എം.എയുടെ 'നന്മ ഫണ്ടി'ലേക്കാണ് സംഭാവന നൽകിയത്.

യൂത്തൻസ് ഗ്രൂപ് പ്രസിഡന്‍റ് സനീൻ വാണിയമ്പലം, നന്മ യാംബു കൺവീനർ അജോ ജോർജിന് തുക കൈമാറി. വൈ.എം.എ പ്രസിഡന്‍റ് സലിം വേങ്ങര, മുൻ പ്രസിഡന്‍റ് അബൂബക്കർ മേഴത്തൂർ, നന്മ യാംബു മുൻ കൺവീനർ രാജൻ നമ്പ്യാർ, വൈ.എം.എ സെക്രട്ടറി അബ്ദുൽകരീം പുഴക്കാട്ടിരി, ട്രഷറർ സിദ്ദീഖുൽ അക്ബർ, നാസർ നടുവിൽ, അസ്‌കർ വണ്ടൂർ, ഷമീർ ബാബു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - Donations to 'Nanma Yambu' Charitable Fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.