ലൈസൻസില്ലാതെ ജോലി ചെയ്​ത ഡോക്​ടർ പിടിയിൽ

മദീന:​ ലൈസൻസില്ലാതെ ജോലി ചെയ്​ത ഡോക്​ടർ ആരോഗ്യവകുപ്പി​​​െൻറ പിടിയിലായി. പൊലീസി​​​െൻറ സഹായത്തോടെയാണ്​ അറബ് ​പൗരനായ ഇയാളെ പിടികൂടിയത്​. ഹാഇലിൽ ഒരു മെഡിക്കൽ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ദന്ത ഡോക്​ടറായ ഭാര്യയുടെ സ്​പോൺസർഷിപ്പിലാണ്​ പിടിയിലായ ഡോക്​ടറെന്ന്​ മദീന ആരോഗ്യവകുപ്പ്​ വക്​താവ്​ ഹാതിം സമാൻ പറഞ്ഞു.

സ്വദേശി കുടുംബത്തിലെ ഒരാൾക്ക്​ ചികിത്സ നൽകിയതിനുള്ള വേതനത്തെ ചൊല്ലിയുണ്ടായ തർക്കമാണ്​ ഇയാളെ പിടികൂടാൻ സഹായിച്ചത്​. സ്വദേശി കുടുംബം ഡോക്​ടർക്കെതിരെ ആരോഗ്യ വകുപ്പിന്​ പരാതി നൽകിയിരുന്നതായും വക്​താവ്​ പറഞ്ഞു.

Tags:    
News Summary - doctors licence-soudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.