ജിദ്ദ: വേനൽച്ചൂട് കനത്തതോടെ വേഗത്തിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്ന് സൗദി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്. രാജ്യത്തെ ചില പ്രദേശങ്ങളിൽ വേനൽക്കാല താപനില കൂടിയതിനെ തുടർന്നാണ് സിവിൽ ഡിഫൻസ് വാഹനം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
മൊബൈൽ ചാർജറുകൾ, ലൈറ്ററുകൾ, കംപ്രസ്ഡ് ഗ്യാസ് സിലിണ്ടർ, പെർഫ്യൂമുകൾ, ലിക്വിഡ്, ഹാൻഡ് സാനിറ്റൈസർ തുടങ്ങിയവയുടെ ബോട്ടിലുകൾ എന്നിവ വാഹനങ്ങളിൽ ഉപേക്ഷിച്ചുപോകുന്നത് ഒഴിവാക്കണം. താപനില കൂടിയ സാഹചര്യങ്ങളിൽ ഇത്തരം വസ്തുക്കൾ എളുപ്പം കത്തി തീപടരാൻ ഇടയാക്കുമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.