സ്​​ത്രീ​ക​ൾ​ക്ക്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വി​ല​ക്ക്​; അഫ്​ഗാനിസ്താൻ സർക്കാർ പിന്മാറണമെന്ന്​ സൗദി അറേബ്യ

ജി​ദ്ദ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന​തി​ൽ​നി​ന്ന് സ്ത്രീ​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് അ​ഫ്ഗാ​നി​സ്താ​ൻ സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്ന് സൗ​ദി അ​റേ​ബ്യ.

അ​ഫ്ഗാ​ൻ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് യൂ​നി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ച്ച​തി​ൽ സൗ​ദി വി​ദേ​ശ​മ​ന്ത്രാ​ല​യം ആ​ശ്ച​ര്യ​വും ഖേ​ദ​വും പ്ര​ക​ടി​പ്പി​ച്ചു.

ഈ ​തീ​രു​മാ​നം എ​ല്ലാ ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ലും ആ​ശ്ച​ര്യ​മാ​ണ്​ ഉ​ള​വാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​നി​ന്ന് സ്ത്രീ​ക​ളെ വി​ല​ക്കു​ന്ന​ത് അ​ഫ്ഗാ​ൻ സ്ത്രീ​ക​ൾ​ക്ക് അ​വ​രു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് വി​രു​ദ്ധ​മാ​ണ്.

അ​വ​യി​ൽ പ്ര​ധാ​നം വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​കാ​ശ​മാ​ണ്. അ​ത്​ അ​ഫ്ഗാ​നി​സ്താ​ന്റെ​യും അ​വി​ട​ത്തെ ജ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ, സ്ഥി​ര​ത, വി​ക​സ​നം, സ​മൃ​ദ്ധി എ​ന്നി​വ​യെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ന് സം​ഭാ​വ​ന ചെ​യ്യു​ന്നു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Tags:    
News Summary - Denial of higher education for women; Saudi Arabia wants the Afghan government to withdraw the decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.