Posted On
date_range Updated On
date_range റിയാദിൽ നെയ്യാർഡാം സ്വദേശിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ്: മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ റിയാദിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാർഡാം സ്വദേശി പ്രദീപിനെ (42) കാറിൽ മരിച്ചുകിടക്കുന്നതായി വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. കാറിൽ ആള് കിടക്കുന്നതായി കണ്ട സ്വദേശികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസാണ് സ്പോൺസറെ വിവരം അറിയിച്ചത്. ബത്ഹക്ക് സമീപം താമസ സ്ഥലത്ത് നിന്ന് കുറച്ചകലെ നിർത്തിയിട്ട കാറിലായിരുന്നു മൃതദേഹം കണ്ടത്. റിയാദിൽ ഡ്രൈവറാണ്. അവിവാഹിതനാണ്. പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.