Posted On
date_range Updated On
date_range കൊല്ലം സ്വദേശിയെ റിയാദിൽ മരിച്ചനിലയിൽ കണ്ടെത്തി
റിയാദ്: മലയാളിയെ റിയാദിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം കുണ്ടറ കാഞ്ഞോരോട് സ്വദേശി പനയംകോട്ട് വീട് ലൂയിസ് വർഗീസിനെ (61) ആണ് ഞായറാഴ്ച രാവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് കാരണമെന്ന് കരുതുന്നു. 24 വർഷമായി റിയാദ് ന്യൂ സനാഇയ്യയിലെ അൽജസീറ കമ്പനിയിൽ ഡ്രൈവറാണ്. തൊഴിൽ പ്രശ്നത്തെ തുടർന്ന് ഇദ്ദേഹമടക്കമുള്ള തൊഴിലാളികൾ രണ്ടു വർഷമായി കമ്പനിയുമായി നിയമ പോരാട്ടത്തിലായിരുന്നു. പിതാവ്: മുതിരവിള അലോഷ്യസ് ലൂയിസ്, മാതാവ്: സാറാമ്മ ലൂയിസ്. ഭാര്യ: ലീന വർഗീസ്. ഒരു മകളുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽെഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.