ലക്ഷ്മണൻ
Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: കോവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കണ്ണൂർ നിർമലഗിരി മളന്നൂർ സ്വദേശി ചെറുവാലത്ത് ലക്ഷ്മണനാണ് (62) റിയാദിലെ സനദ് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി മരിച്ചത്. പരേതനായ കുഞ്ഞിരാമൻ മറ്റംകോട്ടും മാധവി ചെറുവള്ളത്തുമാണ് മാതാപിതാക്കൾ. ഭാര്യ: ശ്യാമള ലക്ഷ്മണൻ. മക്കൾ: ഷാലിഷ് ലക്ഷ്മണൻ, ശ്യാമിലി ലക്ഷ്മണൻ.
മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ശബീർ കളത്തിൽ, ജാഫർ ഹുദവി, ഹാഷിം കോട്ടക്കൽ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.