പാലക്കാട് സ്വദേശിയുടെ മൃതദേഹം രണ്ടുമാസത്തിനുശേഷം നാട്ടിലെത്തിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മരിച്ച പാലക്കാട് സ്വദേശി ഹരിദാസ് വാസുവിെൻറ (56) മൃതദേഹം രണ്ടുമാസത്തിനുശേഷം നാട്ടിലെത്തിച്ചു. റിയാദ് കിങ് അബ്ദുല്ല റോഡിലുള്ള അൽദുഹാമി ട്രേഡിങ് കമ്പനിയിൽ 25 വർഷമായി ടെയിലർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കുന്നത്തൂർമേട് മൂചിക്കൽ വാസുവിെൻറ മകനാണ്. ഭാര്യ: സുനിത. ഏക മകൾ: ഹരിത. രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഹരിദാസിനെ സുഹൃത്തുക്കൾ കമ്പനി വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോകുംവഴിയാണ് മരണം.
മാർച്ച് ആദ്യ ആഴ്ചയിൽ മരിച്ച ഹരിദാസ് വാസുവിെൻറ മൃതദേഹം നാട്ടിലെത്തിക്കാൻ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കോവിഡിെൻറ ഭാഗമായി സൗദിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. രണ്ടുമാസമായി മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ലോക്ഡൗൺ സമയത്തും മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര കമ്പനിയുമായും എംബസിയുമായും ബന്ധപ്പെട്ട് എല്ലാ രേഖകളും ശരിപ്പെടുത്തി കേന്ദ്ര സർക്കാറിെൻറ അനുമതിക്ക് കാത്തിരിക്കുകയായിരുന്നു. കേന്ദ്രസർക്കാർ അനുമതി വന്നതോടെ റിയാദിൽ നിന്ന് കൊച്ചിയിലേക്കുള്ള എമിറേറ്റ്സ് എയർലൈൻസിെൻറ കാർഗോ വിമാനത്തിൽ നാട്ടിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.