എക്​സിറ്റിൽ പോകാനിരുന്ന കന്യാകുമാരി സ്വദേശി ഷോക്കടിച്ച്​ മരിച്ചു

ബീഷ: ഈ മാസം പത്തിന്​ എക്​സിറ്റിൽ നാട്ടിൽ പോവാനിരിക്കെ കന്യാകുമാരി കരിങ്കൽ സ്വദേശി ക്രിസ്​റ്റഫർ (33) ബീഷയിൽ ഷോക്കേറ്റു മരിച്ചു. പത്തു വർഷമായി പ്രവാസിയാണ്​. നിർമാണ തൊഴിലാളിയാണ്​.

വെള്ളിയാഴ്​ച രാവിലെ 11.30 നാണ്​ സംഭവം. മൂന്ന് നില കെട്ടിടത്തിൽ നിന്ന്​ പലക ഉയർത്തുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി തെറിച്ചുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നവംബർ പത്തിന്​ എക്​സിറ്റിൽ പോവാനിരിക്കെയാണ് ദാരുണ സംഭവം. സഹോദരങ്ങൾ ബീഷയിയിൽ ഉണ്ട്. ഭാര്യയും രണ്ട്​ മക്കളുമുണ്ട്​.

Tags:    
News Summary - death news- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.