തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: തിരുവനന്തപുരം കല്ലാട്ടുമുക്ക്​ സ്വദേശി മുഹമ്മദ്​ സഫിയുല്ല (56) റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. നഗരത്തിലെ ഒരു വീട്ടിൽ ഹൗസ്​ ഡ്രൈവറായിരുന്നു. ഒന്നര വർഷം മുമ്പാണ്​ സൗദിയിലെത്തിയത്​. കഴിഞ്ഞ ദിവസം നെഞ്ചുവേദനയെതുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ്​ മരിച്ചത്​.

സൈത്​ മുഹമ്മദി​​െൻറയും സുഹ്​റ ബീവിയുടെയും മകനാണ്​. ഭാര്യ: നദീറ ബീവി. മകൻ  നൗഫൽ വിദ്യാർഥിയാണ്​. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിന്​ നടപടികൾ പ​ുരോഗമിക്കുകയാണ്​.

Tags:    
News Summary - death news- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.