Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോവും
ജിദ്ദ: വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം ഭരതന്നൂർ സ്വദേശി അൻവർ അബ്ബാസിെൻറ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോവും. മെയ് മൂന്നിന് ജിദ്ദയിൽ നിന്ന് ദമാമിലേക്ക് പോകുന്നതിനിടെ ത്വാഇഫിനടുത്ത അത്തീഫിൽ ഇയാൾ ഓടിച്ച വാഹനം പകടത്തിൽപെടുകയായിരുന്നു. നവോദയ ഗുലൈൽ യൂണിറ്റ് അംഗമാണ്.
നാട്ടിൽ ഭാര്യയും, ആറും, രണ്ടും വയസ്സ് പ്രായമുള്ള കുട്ടികളുണ്ട്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ബുധനാഴ്ച രാത്രി ഒമ്പത് മണിക്കുള്ള ഗൾഫ് എയർ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുക. വ്യാഴാഴ്ച രാവിലെ പാലോട്ട് വട്ടകരിക്കകം ജുമാമസ്ജിദിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.