മ​ദീ​ന​യി​ൽ ആ​രം​ഭി​ച്ച ഈ​ത്ത​പ്പ​ഴ സീ​സ​ൺ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്

മദീനയിൽ ഈത്തപ്പഴ സീസൺ പരിപാടികൾക്ക്​ തുടക്കം

മ​ദീ​ന: മ​ദീ​ന​യി​ൽ ഈ​ത്ത​പ്പ​ഴ സീ​സ​ൺ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്കം. മേ​ഖ​ല പ​രി​സ്ഥി​തി-​ജ​ല-​കൃ​ഷി മ​ന്ത്രാ​ല​യ​മാ​ണ്​ 'ന​മ്മു​ടെ ഈ​ത്ത​പ്പ​ഴം അ​നു​ഗ്ര​ഹ​മാ​ണ്​' ത​ല​ക്കെ​ട്ടി​ൽ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി ജ​ല​കൃ​ഷി മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻ​ജി. ഗാ​നിം അ​ൽ​ജ​ദ്​​ആ​ൻ പ​രി​പാ​ടി​ക​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

മ​ദീ​ന​യി​ൽ വി​ള​വെ​ടു​ക്കു​ന്ന ഈ​ത്ത​പ്പ​ഴം ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​യി 74 സ്​​റ്റാ​ളു​ക​ൾ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. 14 കു​ടും​ബ​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ, 16 ക​മ്പ​നി ഔ​ട്ട്​​ല​റ്റു​ക​ൾ, ക​ർ​ഷ​ക​രു​ടെ 26 ഔ​ട്ട്​​ല​റ്റു​ക​ൾ, 10​ വി​ൽ​പ​ന പോ​യ​ന്റു​ക​ൾ എ​ന്നി​വ​യു​മു​ണ്ട്. 'ക​റു​ത്ത സ്വ​ർ​ണം' എ​ന്ന പേ​രി​ൽ അ​വ​ക്ക് പ്ര​ത്യേ​ക കോ​ർ​ണ​റു​ണ്ട്.

മ​ദീ​ന മു​നി​സി​പ്പാ​ലി​റ്റി, കാ​ർ​ഷി​ക വി​ക​സ​ന ഫ​ണ്ട്, വാ​ണി​ജ്യ മ​ന്ത്രാ​ല​യം, ജ​ല​സേ​ച​ന​ത്തി​നാ​യു​ള്ള ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ, ഈ​ത്ത​പ്പ​ഴ ദേ​ശീ​യ കേ​ന്ദ്രം, ഓ​ർ​ഗാ​നി​ക്​ പ്രൊ​ഡ​ക്ഷ​ൻ ഡി​പ്പാ​ർ​ട്​​മെൻറ്, ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ്, സൗ​ദി പോ​സ്​​റ്റ്, ബാ​ങ്കി​ങ്​ മേ​ഖ​ല എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ്​ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ദീ​ന ഈ​ത്ത​പ്പ​ഴ സീ​സ​ൺ പ​രി​പാ​ടി​ക​ൾ സെ​പ്​​റ്റം​ബ​ർ 20 വ​രെ തു​ട​രും. വി​ഷ​ൻ2030​ന്റെ ഭാ​ഗ​മാ​യ സു​സ്ഥി​ര കാ​ർ​ഷി​കാ​ന്ത​രീ​ക്ഷം ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്​ പ​രി​പാ​ടി.

Tags:    
News Summary - Date season have started in Madinah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.