ദാനുബ് മലയാളി വെൽഫെയർ കൂട്ടായ്മ പ്രവർത്തകർ ഇഫ്താർ സംഗമത്തിൽ
റിയാദ്: ദനൂബ് ഹൈപ്പർമാർക്കറ്റ് മലയാളി ജീവനക്കാരുടെ കൂട്ടായ്മ ‘റിയാദ് വെൽഫെയർ വിങ്’ ഇഫ്താർ സംഘടിപ്പിച്ചു. ജീവകാരുണ്യപ്രവർത്തകൻ സിദ്ദീഖ് തുവൂർ ഉദ്ഘാടനം ചെയ്തു.
പ്രവാസികൾക്കിടയിലെ മയക്കുമരുന്നിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഉപയോഗത്തിന്റെ വിപത്തുക്കളെ കുറിച്ച് സിദ്ദീഖ് തുവൂർ വിശദീകരിച്ചു. പ്രസിഡൻറ് റഷീദ് വെട്ടത്തൂർ അധ്യക്ഷത വഹിച്ചു.
ചെയർമാൻ ഇസ്ഹാഖ് തയ്യിൽ, ഉപദേശകസമിതി അംഗങ്ങൾ അബൂബക്കർ ഹയാത്ത്, റഫീഖ് ഹയാത്ത്, ശ്രീനാഥ് അന്തുലസ്, സലീം തലാൽ, സൈദലവി ഹയാത്ത്, ഗഫൂർ ഹയാത്ത്, ബഷീർ നഖ്ല എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി, റിയാദിലെ വിവിധ ബ്രാഞ്ചുകളിൽനിന്നുള്ള വെൽഫെയർ കോഓഡിനേറ്റർമാരെ പ്രതിനിധീകരിച്ച് റിയാസ് നഖ്ല, അഷ്റഫ് നഖ്ല, താജുദ്ദീൻ കണ്ണൂർ, ബഷീർ മുഖറസാത്, ഷിബു, മനോജ്, ഫഹദ്, ജിതിൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സമീർ ഗ്രീൻ ഒയാസിസ് സ്വാഗതവും ട്രഷറർ സിദ്ദീഖ് റവാബി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.