ടോണി എം. ആന്റണി
ജുബൈൽ: സൗദിയിൽ പ്രവാസിയായ എഴുത്തുകാരൻ ടോണി എം. ആന്റണിക്ക് പ്രഥമ ഡി. വിനയചന്ദ്രൻ കവിതപുരസ്കാരം.
ടോണിയുടെ ‘അവരെന്തു കരുതും’ എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ്. തിരുവനന്തപുരത്തെ തന്മ സാഹിത്യ സാംസ്കാരിക വേദിയാണ് അവാർഡ് നൽകുന്നത്.
ജുബൈലിൽ കുടുംബ സമേതം താമസിക്കുന്ന ടോണിക്ക് മുണ്ടൂർ കൃഷ്ണൻകുട്ടി കഥാപുരസ്കാരം (2022), നന്തനാർ സ്മാരക ഗ്രാമീൺ സംസ്ഥാന സാഹിത്യ ശ്രേഷ്ഠ അവാർഡ് (2023), സപര്യ രാമായണ കവിതാപുരസ്കാരം (2023-പ്രത്യേക ജൂറി), ഭാഷാശ്രീ ആദരം (2023), ഡോ. ബി.ആർ. അംബേദ്കർ ശ്രേഷ്ഠപ്രഭ ദേശീയ പുരസ്കാരം (2024), ഗോൾഡൻ ലോട്ടസ് നാഷനൽ മലയാളം ലിറ്ററേച്ചർ ബുക്ക് പ്രൈസ് (2024), ബുക്ക് കഫേ കവിതാ പുരസ്കാരം (2024), ആർ. രാമചന്ദ്രൻ കവിതാപുരസ്കാരം (2024) എന്നീ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
എന്റെ കള്ളോർമകൾ (അനുഭവ കഥകൾ - ചെറുകഥകൾ), ചിലന്തി (കവിത സമാഹാരം), അവരെന്തു കരുതും (കവിത സമാഹാരം), പിന്നല്ലാ, ഇപ്പൊ ശരിയാക്കി തരാം (അനുഭവ കഥകൾ), തോമ്മൻകുട്ടി എന്ന പശുമ്പാ (കഥാസമാഹാരം), നോസ്റ്റിൻ ഹോക്ക് (ബാലസാഹിത്യം) എന്നിങ്ങനെ ടോണിയുടെ ആറ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: സൗമ്യ ടോണി, മക്കൾ: ഫെലിക്സ് ടോണി ആന്റണി, സ്റ്റീവ് ടോണി ആന്റണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.