റിയാദ്: വ്യവസായ, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രവർത്തന മികവ് വിലയിരുത്തി സൗദിയിലുള്ള നാല് മലയാളികൾക്ക് അമേരിക്കയിലെ കിങ്സ് യൂനിവേഴ്സിറ്റിയുടെ ഒാണററി ഡി–ലിറ്റ്.
അൽഹുദ ഗ്രൂപ് ഓഫ് സ്കൂൾസ് മാനേജിങ് ഡയറക്ടർ ടി.പി മുഹമ്മദ്, റിയാദ് വില്ലാസ് മാനേജിങ് ഡയറക്ടറും കേരള ബിസിനസ് ഫോറം ചെയർമാനുമായ സൂരജ് പാണയിൽ, അദ്വ അൽഷുഖ കമ്പനി ജനറൽ മാനേജർ ഷിബു മാത്യൂ, അൽഅഹ്ദാബ് ഗ്രൂപ് ഓഫ് സ്കൂൾസ് മാനേജിങ് ഡയറക്ടർ കെ.പി സുലൈമാൻ എന്നിവർക്കാണ് തമിഴ്നാട്ടിലെ മധുര പോപ്പീസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പുരസ്കാരം ലഭിച്ചത്.
സർവകലാശാല െപ്രാ വൈസ് ചാൻസലർ ഡോ. സെൽവിൻ കുമാറും ദോഹ ബാങ്ക് ഗ്രൂപ് സി.ഇ.ഒ ഡോ. സീതാരാമനും വിതരണം ചെയ്തു.
മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരടക്കം നിരവധിയാളുകൾ ഒാണററി ഡി^ലിറ്റിന് അർഹരായിരുന്നു. യൂനിവേഴ്സിറ്റി മിഡിൽ ഈസ്റ്റ് കോ ഓഡിനേറ്റർ അമാനുല്ല വടക്കാങ്ങര, ചീഫ് കോഓഡിനേറ്റർ തങ്കച്ചൻ ശെൽവൻ, അന്താരാഷ്ട്ര മനുഷ്യാവകാശ കമീഷൻ ജനറൽ സെക്രട്ടറി ഡോ. എസ്.വി പെരുമാൾജി, കെ. മുഹമ്മദ് ഈസ്സ ദോഹ, ഡോ. ഷീല ഫിലിപ്പോസ് ദോഹ എന്നിവർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.