ജിദ്ദ: കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ സൗദിയിൽ കർഫ്യു വീണ്ടും പ്രഖ്യാപിക്കേണ്ടി വരുമോ എന്നത് ജനങ്ങളുടെ പെരുമാറ്റം അനുസരിച്ചിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. കോവിഡ് മുൻകരുതൽ ചട്ടങ്ങൾ ലംഘിച്ചാൽ സ്ഥിതി വഷളാവും. കർഫ്യു തീരുമാനം പൊതുജനങ്ങളുടെ കൈകളിലാണെന്ന് പറയുന്നത് അതുകൊണ്ടാണ്. ബന്ധപ്പെട്ട വകുപ്പുകൾ കോവിഡ് സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.
ആവശ്യം വന്നാൽ കർഫ്യു നടപ്പാക്കുമെന്നും മന്ത്രാലയ സുരക്ഷാ വക്താവ് കേണൽ തലാൽ അൽശൽഹൂബ് പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ 31,868 കോവിഡ് മുൻകരുതൽ ചട്ടലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. കോവിഡ് മുൻകരുതൽ നിയമലംഘനങ്ങൾ 72 ശതമാനമായി ഉയർന്നിട്ടുണ്ട്.
പൊതുജനാരോഗ്യം സംരക്ഷിക്കാനും കോവിഡ് വ്യാപനം തടയാനും നിരവധി മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് പരിഭ്രാന്തിയുണ്ടാക്കുന്ന അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിന് എതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. നടപടിക്രമങ്ങൾ തുടർച്ചയായി വിലയിരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.