ജുബൈൽ: 10 റിയാലിെൻറ കേബിൾ മോഷ്ടിച്ച് റിയാദിൽ നിന്നും ജുബൈലിൽ കൊണ്ടുവന്ന് വിൽക്കാൻ ശ്രമിച്ച രണ്ടു പാക്സിതാനികൾ പിടിയിലായി. ട്രെയ്‌ലർ ഡ്രൈവർമാരായ റഹ്മത്തുല്ല, താജ് ബകന്ദർ എന്നിവരെയാണ് ജുബൈൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം റിയാദിൽ നിന്നും ജുബൈലിൽ എത്തിച്ച ഒരു കെണ്ടയ്നർ കേബിൾ ഇവിടെയുള്ള ഒരു കമ്പനിയിൽ വിൽക്കാൻ ശ്രമിക്കുകയായിരുന്നു.
റിയാദിൽ വെച്ച് ട്രെയ്‌ലർ ഡ്രൈവറായിരുന്ന റഹ്മത്തുല്ലയെ മറ്റൊരു പാകിസ്താനി സ്വദേശി ഇക്റാർ എന്നയാൾ സമീപിച്ച് ഒരു കണ്ടയ്നർ സ്ക്രാപ്പ് ജുബൈലിൽ എത്തിക്കാമോ എന്ന് ആവശ്യപ്പെട്ടു. ഇക്റാറിെൻറ ട്രെയ്ലറിെൻറ മുൻഭാഗം കേടായെന്നും റഹ്മത്തുല്ലയുടെ വാഹനത്തിെൻറ തലഭാഗം ഘടിപ്പിച്ചു സ്ക്രാപ്പ് അടങ്ങിയ കണ്ടയ്നർ ജുബൈലിൽ എത്തിച്ചാൽ 900 റിയൽ നൽകാമെന്നും അറിയിക്കുകയായിരുന്നു. ജുബൈലിൽ സാധനം കൈമാറേണ്ട വ്യക്തിയുടെ നമ്പറും നൽകി. ജുബൈലിൽ എത്തിയ റഹ്മത്തുല്ല ഇവിടെ കാത്തുനിന്ന താജ് ബകന്ദറേയും കയറ്റി അയാൾ പറഞ്ഞ കമ്പനിയിലേക്ക് പോയി. എന്നാൽ കമ്പനി അധികൃതർ ഇവരിൽ നിന്നും സാധനം വാങ്ങാൻ കൂട്ടാക്കിയില്ലെന്നു മാത്രമല്ല പൊലീസിൽ അറിയിക്കുകയും ചെയ്തു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് 20 ഫീറ്റ് കണ്ടയ്നർ നിറയെ കേബിൾ ആണെന്ന് മനസിലായത്.
വിശദമായ ചോദ്യം ചെയ്യലിൽ കവർച്ച ചെയ്ത കേബിൾ ജുബൈലിൽ എത്തിച്ച് സ്ക്രാപ്പ് വിലക്ക് വിൽക്കാനാണ് ഇവർ ശ്രമിച്ചതെന്ന് വ്യക്തമായി. ജുബൈൽ പൊലീസ് നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ റിയാദിൽ നിന്നും ഇക്റാർ എന്നയാളെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
റിയാദിലെ ഒരു കമ്പനിക്ക് ജിദ്ദ പോർട്ടിൽ വരുന്ന കേബിൾ കെണ്ടയ്നറടക്കം മോഷ്ടിച്ച് വിൽക്കുകയായിരുന്നു ഇവരുടെ ജോലി.
ഇതേ കമ്പനിയുടെ രണ്ടു ലോഡ് കേബിൾ നേരത്തെയും മോഷണം പോയിട്ടുണ്ട്. കവർച്ച ചെയ്ത സാധനം വിറ്റ ശേഷം ഔട്ട് പാസ്സിൽ നാട്ടിൽ പോകാനായിരുന്നു സംഘത്തിെൻറ പരിപാടിയെന്ന് ഇവർ പോലീസിനോട് പറഞ്ഞതായി പരിഭാഷകൻ അബ്ദുൽ കരീം കാസിമി പറഞ്ഞു. രണ്ട് പ്രതികളെയും ഉടൻ റിയാദ് പോലീസിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.