കോവിഡ്: മാതാവ് മരിച്ച് മൂന്നാം നാൾ പ്രവാസി ഡോക്ടറും നാട്ടിൽ മരിച്ചു

അബ്ഹ: അബ്ഹക്കടുത്ത് തത്‌ലീഥിൽ ഇന്ത്യക്കാർക്കിടയിൽ ഏറെ പ്രിയപ്പെട്ട ഡോക്ടർ ആയിരുന്ന ഉത്തർപ്രദേശ് ലക്‌നൗ സ്വദേശി ഡോ. മുഹമ്മദ് സൈഫ് സാഹിദ് (48) നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് മാതാവ് മരണപ്പെട്ട് മൂന്നാം നാളാണ് ഇദ്ദേഹവും കോവിഡ് മൂലം മരിച്ചത്. 16 വർഷമായി തത്‌ലീഥ് ജനറൽ ആശുപത്രിയിൽ ഡോക്ടറായിരുന്ന ഇദ്ദേഹം പ്രദേശത്തെ ഇന്ത്യക്കാർക്ക് വലിയ ആശ്വാസമായിരുന്നു.

സൗദിയിൽ കോവിഡ് ബാധിച്ചു സുഖപ്പെട്ടതിന് ശേഷം കുടുംബ സഹിതം നാട്ടിൽ ലീവിന് പോയതായിരുന്നു. ഭാര്യ: ഫർസാന. രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയുമുണ്ട്. മലയാളികൾക്ക് അടക്കം പ്രവാസികൾക്ക് എപ്പോഴും തുണയായി നിന്നിരുന്ന പ്രിയ ഡോക്ടറുടെ മരണം തത്‌ലീഥിലെ മലയാളി സമൂഹത്തെ ഏറെ ദുഃഖത്തിലാഴ്ത്തി.

Tags:    
News Summary - covid son dies three days after mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.