ലോൻഡ്രികളെയും വർക്​ഷോപ്പുകളെയും കർഫ്യൂവിൽ നിന്നൊഴിവാക്കി

റിയാദ്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ ഭൂരിഭാഗം ഭാഗങ്ങളിലും നടപ്പാക്കിയ 24 മണിക്കൂർ കർഫ്യൂവിൽനി ന്ന് ലോൻഡ്രി, വിവിധ റിപ്പയറിങ് ഷോപ്പുകൾ ഉൾപ്പെടെ അഞ്ച് പ്രവൃത്തി മേഖലകളെ ഒഴിവാക്കിയതായി വാണിജ്യകാര്യ മന്ത് രാലയം അറിയിച്ചു.

ഡെലിവറി ആപ്പുകൾ വഴിയും നേരിട്ടുമുള്ള കാറ്ററിങ് സർവിസുകൾക്ക് രാത്രി 10 വരെ രാജ്യത്ത് എല്ലാ യിടത്തും പ്രവർത്തിക്കാനുള്ള അനുമതിയുണ്ടെന്നും മന്ത്രാലയം പറഞ്ഞു. മൊബൈൽ റസ്റ്റോറൻറുകൾ, ഇരുന്ന് കഴിക്കാൻ സൗകര്യമുള്ള ഭക്ഷണശാലകൾ എന്നിവയൊഴികെയുള്ള ഭക്ഷണ വിതരണ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് അനുമതി.

ലോൻഡ്രികൾ, പെട്രോൾ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന വാഹന വർക്ക്ഷോപ്പുകൾ, പൗൾട്രി, മത്സ്യം വളർത്തൽ ഫാമുകൾ, ചാരിറ്റബിൾ സൊസൈറ്റികൾ, പാർപ്പിട കേന്ദ്രങ്ങളിലെ സന്നദ്ധ സംഘങ്ങൾ, കൃഷിത്തോട്ടങ്ങൾ, തേനീച്ചവളർത്തൽ, കന്നുകാലി വളർത്തൽ തുടങ്ങിയ മേഖലകളെയാണ് കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയത്.

ഇൗ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വാണിജ്യ മന്ത്രാലയം ഒാരോ ആഴ്ചയിലും പെർമിറ്റുകൾ അനുവദിക്കും. ഭക്ഷണ വിൽപനശാലകൾ, ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ, ചരക്കുനീക്കം, ഇ-കോമേഴ്സ്, അപ്പാർട്ട്മ​​െൻറുകൾ, പെട്രോൾ പമ്പുകൾ, ആശയവിനിമയ സൗകര്യം, ജലവിതരണം, ബാങ്കിങ്, ഇൻഷുറൻസ് സർവിസ്, പ്ലമ്പിങ് ടെക്നീഷ്യന്മാർ, എയർ കണ്ടീഷണിങ്, ഇലക്ട്രിസിറ്റി മെയിൻറനൻസ്, ഗ്യാസ് സ്റ്റോറുകൾ, സെപ്റ്റിക് മാലിന്യനീക്കം എന്നീ മേഖലകളെ നേരത്തെ തന്നെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Tags:    
News Summary - covid saudi updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.