കോ​വി​ഡ്​: മ​ലേ​ഷ്യ​ക്ക്​ അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സ​ൽ​മാ​ൻ രാ​ജാ​വി​െൻറ​ ഉ​ത്ത​ര​വ്​

ജി​ദ്ദ: കോ​വി​ഡി​നെ നേ​രി​ടാ​ൻ മ​ലേ​ഷ്യ​ക്ക്​ അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സ​ൽ​മാ​ൻ രാ​ജാ​വ്​ നി​ർ​ദേ​ശം ന​ൽ​കി.കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ് (കെ.​എ​സ്​ റി​ലീ​ഫ്)​ കേ​ന്ദ്രം വ​ഴി കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന മെ​ഡി​ക്ക​ൽ, പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം.

കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നു​മാ​യു​ള്ള ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​നി​ടെ മ​ലേ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹി​ഷാ​മു​ദ്ദീ​ൻ ഹു​സൈ​​ൻ സ​ഹാ​യം തേ​ടി​യി​രു​ന്നു.

കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യ രാ​ജ്യ​ങ്ങ​ൾ​ക്ക്​ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ സ​ഹാ​യ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ്​​ മ​ലേ​ഷ്യ​ക്ക്​ സ​ഹാ​യം ന​ൽ​കാ​ൻ സ​ൽ​മാ​ൻ രാ​ജാ​വി​െൻറ നി​ർ​ദേ​ശ​മെ​ന്ന്​ ​കെ.​എ​സ്​ റി​ലീ​ഫ്​ കേ​ന്ദ്രം ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ​റ​ബീ​അ പ​റ​ഞ്ഞു.

10​ ല​ക്ഷം ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സി​ൻ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, പ​രി​ച​ര​ണ - ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ൾ, സം​ര​ക്ഷ​ണ സാ​മ​ഗ്രി​ക​ൾ, മ​റ്റ് മെ​ഡി​ക്ക​ൽ ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ സ​ഹാ​യ​ങ്ങ​ൾ. മ​ലേ​ഷ്യ​യി​ലേ​ക്ക് 10​ ല​ക്ഷം കോ​വി​ഡ്​ വാ​ക്സി​ൻ ഡോ​സു​ക​ൾ നേ​രി​ട്ട് വി​ത​ര​ണം ചെ​യ്യാ​നാ​യി അം​ഗീ​കൃ​ത അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളി​ലൊ​ന്നു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ടാ​ൻ മ​ലേ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സു​മാ​യി ഏ​കോ​പി​പ്പി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഡോ. ​അ​ബ്​​ദു​ല്ല അ​ൽ​റ​ബീ​അ പ​റ​ഞ്ഞു.

Tags:    
News Summary - Covid: Salman Raja to provide immediate assistance to Malaysia My answer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.