കോവിഡ് ബാധിച്ച്​ കൊല്ലം സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. കരുനാഗപ്പള്ളി തൊടിയൂർ ഇടക്കുളങ്ങര പുള്ളിമാൻ ജങ്ഷൻ ഷാൻ മനസിലിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെയും സീനത്ത് ബീവിയുടെയും മകൻ ഷാനവാസ് (32) ആണ് മരിച്ചത്.


ഏതാനും ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന്  ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മരുന്ന് കഴിച്ച് ക്യാമ്പിലെ താമസ സ്ഥലത്ത് വിശ്രമത്തിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം പനിയും ശ്വാസതടസ്സവും കലശലാവുകയും ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വ​െൻറിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും കഴിഞ്ഞ ദിവസം രാത്രി  മരിച്ചു.

എട്ടു വർഷമായി ജുബൈലിലെ നാസ്ട്രസ്​റ്റ്​ എന്ന സ്ഥാപനത്തിൽ കോഓഡിനേറ്റർ ആയി ജോലി ചെയ്യുകയായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിൽപോയി വന്നത്. ഭാര്യ: നിസാന. സഹോദരി: ഷാനി. പ്രവാസി സാംസ്‌കാരിക വേദി ജനസേവന വിഭാഗം കോ-ഓഡിനേറ്റർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ തുടർനടപടികൾ ആരംഭിച്ചു.

Tags:    
News Summary - covid kollam native death-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.