Posted On
date_range Updated On
date_range കോവിഡ്: ഗൂഡല്ലൂർ സ്വദേശി സൗദിയിൽ മരിച്ചു
ഹഫർ അൽബാത്വിൻ: കോവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയിലെ ഹഫർ അൽബാത്വിനിൽ മരിച്ചു. കേരള തമിഴ്നാട് അതിർത്തിയിലെ ഗൂഡല്ലൂർ ദേവർഷോല സ്വദേശി യൂസഫ് (59) ആണ് മരിച്ചത്.
മൃതദേഹം ഹഫറിലെ കിങ് ഖാലിദ് ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 24 വർഷമായി ഹഫറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: ആയിശ. മക്കൾ: ഹസീന, ജസീന, സുബുന, ഹുസൈൻ. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് വെൽഫയർ കോഒാഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറത്തിന്റെ നേതൃത്വത്തിൽ ഹഫർ ഘടകം വളൻറിയർമാരായ നൗഷാദ് കൊല്ലം, നൗഫൽ എരുമേലി, ഷിനുഖാൻ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.