കോവിഡ് ചികിത്സയിലിരിക്കെ കൊല്ലം സ്വദേശി യാംബുവിൽ നിര്യാതനായി

യാംബു: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി യാംബുവിൽ നിര്യാതനായി. മയ്യനാട് കാക്കോട്ടുമല സ്വദേശി ജോഹോസ്‌ വീട്ടിൽ ജോളി ഫ്രാൻസിസ് (53) ആണ് മരിച്ചത്.

 

ഈ മാസം എട്ടിന് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ശ്വാസതടസ്സം കാരണം താമസസ്ഥലത്ത് വെച്ച് മരണം സംഭവിക്കുകയായിരുന്നു. യാംബുവിൽ 20 വർഷമായി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: സിന്ധ്യ. മക്കൾ: ജാസ്മിൻ ജോളി, ജോൺ ആൻറണി ജോളി, ജെറിൻ ആൻറണി ജോളി.

യാംബു ജനറൽ ആശുപത്രിയിലുള്ള മൃതദേഹം സൗദിയിൽ സംസ്കരിക്കും. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കമ്പനി അധികൃതരും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.

Tags:    
News Summary - covid death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.