Posted On
date_range Updated On
date_range ബീഹാർ സ്വദേശി കോവിഡ് ബാധിച്ച് ത്വാഇഫിൽ മരിച്ചു
ത്വാഇഫ്: കോവിഡ് ബാധിച്ച് ബീഹാറിലെ സിവാൻ സ്വദേശി സന്തോഷ് ചൗധരി (35) ത്വാഇഫിൽ മരിച്ചു. മരിച്ചത്. കോവിഡ് ബാധിതനായി ത്വാഇഫ് ഹവിയ്യയിൽ നഹ്ദാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കിംഗ് ഫൈസൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
രണ്ട് വർഷമായി സി.ഡബ്ലിയു.സി അൽമദാനിയ്യ കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. അവധിക്ക് നാട്ടിൽ പോകാനിരിക്കുകയാണ് കോവിഡ് ബാധിച്ചത്. പിതാവ്: രാജേന്ദ്ര ചൗധരി. മാതാവ്: പസ്പതി ദേവി. ഭാര്യ: ഉഷ ദേവി. ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളുമുണ്ട്.
നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ സംസ്കരിക്കുമെന്ന് നിയമസഹായത്തിനായി രംഗത്തുള്ള കോൺസുലേറ്റ് സി.സി.ഡബ്ലിയു അംഗവും കെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മറ്റി പ്രസിഡൻറുമായ നാലകത്ത് മുഹമ്മദ് സാലിഹ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.