ജുബൈൽ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ജുബൈലിലെ ആശുപത്രിയിൽ മരിച്ചു. 32 വർഷമായി ജുബൈലിൽ ജോലി ചെയ്യുന്ന കൊല്ലം ചിന്നക്കട ലയൻസ് ടെൻ വീട്ടിൽ ജോസഫ് എം. ഡാനിയേൽ (63)ആണ് മരിച്ചത്. പനിയും ശാരീരികസാസ്ഥ്യങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം 12നാണ് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിറ്റേന്നുമുതൽ വെൻറിലേറ്ററിൽ ആയിരുന്നെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാവുകയും വെൻറിലേറ്റർ ഭാഗികമായി നീക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് രോഗം വഷളായതിനെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.
നേരത്തെ എൻ.എസ്.എച്ച് കമ്പനിയിൽ ജോലി ചെയ്തിരുന്ന ജോസഫ് കുറച്ചു വർഷങ്ങളായി സ്വന്തമായി ട്രേഡിങ് കമ്പനി നടത്തുകയായിരുന്നു. റോയൽ കമീഷനിൽ ജോലി ചെയ്യുന്ന മകൻ ജോസഫ് ഈശോ ഡാനിയേലിെൻറ കൂടെയായിരുന്നു താമസം.
ഭാര്യ തിരുവല്ല തെങ്ങുംപള്ളി കുടുംബാംഗം രജനി ഡാനിയേൽ നാട്ടിലാണ്. മാതാപിതാക്കൾ: ഡാനിയേൽ, പൊന്നമ്മ. പ്രവാസി സാംസ്‌കാരിക വേദി ജന സേവന വിഭാഗം കോ-ഓഡിനേറ്റർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ തുടർനടപടികൾ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.