സൗദിയിൽ ആശ്വാസമായി കോവിഡ് കേസുകൾ കുറയുന്നു

റിയാദ്: സൗദി അറേബ്യയിൽ ദിനേന റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ കുറഞ്ഞുവരുന്നു. തിങ്കളാഴ്ച പുതുതായി 317 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. എന്നാൽ അസുഖബാധിതരിൽ 335 പേർ രോഗമുക്തരായി. വിവിധ പ്രദേശങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ ഇന്ന് ആറ് പേർ കൂടി മരിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 377700 ആയി. ഇതിൽ 368640 പേർ സുഖം പ്രാപിച്ചു. 6500 പേരാണ് ഇതുവരെ സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചത്. 2560 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 492 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 142, കിഴക്കൻ പ്രവിശ്യ 72, മക്ക 45, അൽഖസീം 10, അസീർ 8, മദീന 7, വടക്കൻ അതിർത്തി മേഖല 7, അൽജൗഫ് 6, ജീസാൻ 6, നജ്റാൻ 5, അൽബാഹ 4, ഹാഇൽ 3, തബൂക്ക് 2.

Tags:    
News Summary - covid cases are declining in Saudi Arabia as a relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.