ജുബൈൽ: കോവാക്സിന് അന്തർദേശീയ അംഗീകാരം ലഭിക്കാൻ നയതന്ത്ര ഇടപെടൽ വേണമെന്ന് നവോദയ കലാസാംസ്കാരിക വേദി ജുബൈൽ ടൗൺ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നാട്ടിലേക്ക് അവധിക്ക് പോയ മിക്ക പ്രവാസികളും സ്വീകരിച്ചത് കോവാക്സിൻ ആണ്. ഗൾഫ് രാജ്യങ്ങൾ കോവാക്സിൻ അംഗീകരിക്കാത്ത സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ.
കോവാക്സിൻ അംഗീകരിക്കാത്ത ഗൾഫ് രാജ്യങ്ങളോട് നയതന്ത്ര തലത്തിൽ ചർച്ച നടത്തി അംഗീകാരം നേടിയെടുത്ത് പ്രവാസികളുടെ യാത്രാപ്രശ്നത്തിന് പരിഹാരം കാണണമെന്നും പ്രശ്നത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം സൈനുദ്ദീൻ കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് പ്രജീഷ് കറുകയിൽ അധ്യക്ഷത വഹിച്ചു. അനിൽ പാലക്കാട്, സുജീഷ്, ശരത് എന്നിവർ പ്രമേയം അവതരിപ്പിച്ചു. ഉണ്ണികൃഷ്ണൻ, സനൽകുമാർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
റഹീം മടത്തറ, ഉണ്ണി ഏങ്ങണ്ടിയൂർ, ഷാഹിദ ഷാനവാസ്, അജയൻ കണ്ണൂർ, ഷാനവാസ്, വിജയൻ പാട്ടക്കര, സജീവൻ, ജിനീഷ്, സുനിൽ പൊന്നാനി തുടങ്ങിയവർ സംസാരിച്ചു. ലക്ഷ്മണൻ കണ്ടമ്പത്ത്, ഉമേഷ് കളരിക്കൽ എന്നിവർ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷാജിദ്ദീൻ നിലമേൽ സ്വാഗതവും പ്രജീഷ് കറുകയിൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: രാഗേഷ് ചാണയിൽ (പ്രസി.) ബൈജു വിവേകാന്ദൻ, ജിനീഷ് (വൈസ് പ്രസി.), പ്രജീഷ് കറുകയിൽ (സെക്ര.), അക്ഷയ്, അജയ് കുമാർ (ജോ. സെക്ര.), അനിൽ പാലക്കാട് (ട്രഷ.), സത്യജിത് (ജോ. ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.