??????? ?????? ??????? ????????? ????????? ??????? ???. ????? ???????? ??????????????

സൗദി വാണിജ്യകോടതി നീതിന്യായ മന്ത്രി ഉദ്ഘാടനം ചെയ്തു

റിയാദ്: സൗദി വാണിജ്യ കോടതി നീതിന്യായ മന്ത്രി ഡോ. വലീദ് അസ്സംആനി ഉദ്ഘാടനം ചെയ്തു. വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പിക്കുന്നതിനാണ് പ്രത്യേക കോടതി ആരംഭിക്കുന്നതെന്ന് റിട്ട്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു. രണ്ട് വര്‍ഷത്തെ ശ്രമഫലമായാണ് വാണിജ്യ പ്രശ്നപരിഹാരത്തിനുള്ള കോടതി യാഥാര്‍ഥ്യമായത്. വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്​ കഴിഞ്ഞ വര്‍ഷം 4.44 ലക്ഷം കേസുകള്‍ നീതിന്യായ വകുപ്പിന് ലഭിച്ചിട്ടുണ്ട്. 2000 കോടി റിയാല്‍ മൂല്യമുള്ള ഇടപാടുകളുടെ കേസുകളില്‍ 75 ശതമാനവും വാണിജ്യ രേഖകളുമായി ബന്ധപ്പെട്ടതാണ്. ഹിജ്റ പുതുവര്‍ഷത്തില്‍ പ്രവര്‍ത്തനമാരംഭിച്ച കോടതിയുടെ ഒൗദ്യോഗിക ഉദ്ഘാടനമാണ് ഞായറാഴ്ച നടന്നത്. കോടതി പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞ്​ മൂന്നാഴ്ചക്കകം പരാതി സമര്‍പ്പിക്കുന്നതില്‍ 27 ശതമാനത്തി​​െൻറ വര്‍ധനവുണ്ടായിട്ടുണ്ട്. സൗദി വിഷന്‍ 2030 ​​െൻറ താല്‍പര്യമനുസരിച്ച് വാണിജ്യ പ്രശ്ന പരിഹാരത്തില്‍ അതിവേഗ മാര്‍ഗം ഉറപ്പുവരുത്തലും പുതിയ കോടതിയുടെ ലക്ഷ്യമാണ്. 19 സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വാണിജ്യ കോടതി പ്രവര്‍ത്തിക്കുക. കോടതി നടപടിയുടെ 60 ശതമാനവും ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്നും വകുപ്പുമന്ത്രി വിശദീകരിച്ചു.
Tags:    
News Summary - court-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.