കോ​ൺ​സു​ല​ർ സം​ഘം ഡി​സം. 22ന് ​യാം​ബു​വി​ൽ

 യാം​ബു: പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്, വി.​എ​ഫ്.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഡി​സം​ബ​ർ 22ന് ​യാം​ബു മേ​ഖ​ല സ​ന്ദ​ർ​ശി​ക്കും. യാം​ബു ടൗ​ണി​ലെ ക​മേ​ഴ്സ്യ​ൽ പോ​ർ​ട്ടി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ഹ​യാ​ത്ത് റ​ദ്‍വ ഹോ​ട്ട​ലി​ലാ​ണ് സം​ഘം സ​ന്ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ 8.30 മു​ത​ൽ കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കും.

പാ​സ്പോ​ർ​ട്ട് പു​തു​ക്ക​ൽ, അ​റ്റ​സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള യാം​ബു മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ളാ​യ ഇ​ന്ത്യ​ക്കാ​ർ ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ സ​ന്ദ​ർ​ശ​ന തീ​യ​തി​യു​ടെ തൊ​ട്ടു​മു​മ്പു​ള്ള ഏ​ഴു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ https://services.vfsglobal.com/sau/en/ind/book-an-appointment എ​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് അ​പ്പോ​യി​ന്റ്മെ​ന്റ് എ​ടു​ക്ക​ണം. സൗ​ദി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​യ​മ​നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു വേ​ണം സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​തെ​ന്നും കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Consular Association Dec. 22 at Yambu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.